കായംകുളം: അധ്യാപികയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രാദേശിക ബിജെപി നേതാവ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയതാണെന്ന് സ്ഥിരീകരിച്ചതായി പോലീസ്. ബിജെപി കായംകുളം മണ്ഡലം ജനറൽ സെക്രട്ടറി ചിറക്കടവം രാജധാനിയിൽ പി. കെ സജി (48), ഭാര്യ ബിനു (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സജിയുടെ കൈയിൽ കത്തി പിടിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഫോറൻസിക് പരിശോധനയ്ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കുത്തേറ്റതാണ് ബിനുവിന്റെ മരണത്തിന് കാരണമെന്നും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് സജി ജീവനൊടുക്കിയതെന്നും കണ്ടെത്തി.വീട്ടിൽ നിന്നു ലഭിച്ച കത്തിൽ കുടുംബപ്രശ്ങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് പറഞ്ഞിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും.
ബിജെ പി കായംകുളം മണ്ഡലം ജനറൽ സെക്രട്ടറിയായ സജി കുറച്ചുനാളായി പാർട്ടിയിൽ സജീവമല്ലെന്ന് പറയുന്നു. പുതിയവിള കൊപ്പാറേത്ത് എസ് എൻ ട്രസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപിയായിരുന്ന ബിനു മൂന്നു വർഷങ്ങൾക്കു മുമ്പ് ജോലി രാജിവച്ചിരുന്നു.