മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ സം​ഘ​ർ​ഷം: നേ​രി​ട്ടി​ട​പെ​ടു​മെ​ന്നു മ​ന്ത്രി ആ​ർ.​ ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ പേ​രി​ലു​ള്ള പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് നേ​രി​ട്ട് ഇ​ട​പെ​ടു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു. ഇ​തി​നാ​യി യോ​ഗം വി​ളി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ള​ജി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​ക്ക് ക​ഴി​ഞ്ഞ​യാ​ഴ്ച കു​ത്തേ​റ്റി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വി​ദ്യാ​ർ​ത്ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ട​ച്ച കോ​ള​ജ് എ​ത്ര​യും പെ​ട്ടെ​ന്ന് തു​റ​ക്കാ​ന്‍ അ​ധ്യാ​പ​ക- ര​ക്ഷാ​ക​ർ​തൃ സം​ഘ​ട​ന ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കോ​ള​ജി​ന്‍റെ പ്രൗ​ഢി​യും പ്ര​താ​പ​വും വീ​ണ്ടെ​ടു​ക്കു​ന്ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം കാ​മ്പ​സി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഐ​ഡി കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കും. പി​ടി​എ യോ​ഗ​ങ്ങ​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ന​ട​ത്തും. വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കും. സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്താ​നാ​യി അ​ഞ്ച് സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡു​ക​ളെ നി​യോ​ഗി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

എ​സ്എ​ഫ്‌​ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ നാ​സ​റി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ര്‍​ത്ഥി സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ള​ജ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി നാ​ട​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ബ്ദു​ള്‍ നാ​സ​റി​നെ ഫ്ര​റ്റേ​ണി​റ്റി, കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​ത്.

Related posts

Leave a Comment