പയ്യന്നൂര്‍: പ്രവാസിയെ മര്‍ദിച്ചവശനാക്കി കാറിൽ തട്ടിക്കൊണ്ടു പോയി പണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും കവർന്ന സംഭവത്തിൽ ഭാര്യയുടെ സു സുഹൃത്തുക്കൾക്കെതിരേ കേസെടുത്ത് പോലീസ്.
കവ്വായിയിലെ കെ.പി. ഷക്കീറിന്റെ പരാതിൽ രണ്ടു പേർക്കെതിരേയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. അസ്ലം എന്നായൾക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയുമാണ് കേസ്.
കഴിഞ്ഞ ഡിസംബര്‍ 28ന് ഉച്ചക്ക് 12.45 ഓടെ കുഞ്ഞിമംഗലം തലായിയിലായിരുന്നു പരാതിക്കാസ്പദമായ സംഭവം.ഷക്കീറിനോട് തലായിയിലെത്താൻ ആവശ്യപ്പെട്ടതിനെത്തുുടർന്ന് കാറുമായി സ്ഥലത്തെത്തിയപ്പോൾ പിടിച്ചിറക്കി മരവടികൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു പരിക്കേൽപ്പിച്ച ശേഷം അതേ കാറിൽ കയറ്റി പയ്യന്നൂർ ഭാഗത്തേക്ക് ഓടിച്ചു പോയെന്നും ഇതിനിടെയാണ് കൊള്ളയടിച്ചതെന്നും പരാതിയിൽ പറയുന്നു.
കൈവശമുണ്ടായിരുന്ന 90,000 രൂപ, അൻപതിനായിരത്തോളം രൂപയുടെ മൂല്യം വരുന്ന 200 റിയാൽ, ഐ ഫോൺ എന്നിവ കൊള്ളയടിച്ചുവെന്നു പരാതി പറയുന്നു.
വിവാഹമോചനത്തിനായി ഭാര്യ നൽകിയ പരാതിയെ എതിർത്ത വിരോധത്തിൽ ഭാര്യയുടെ സുഹൃത്തുക്കൾ മർദിച്ച് കൊള്ളയടിച്ചെന്നുമാണ് പരായിൽ പറയുന്നത്.
മർദനത്തിൽ പരിക്കേറ്റ പരാതിക്കാരൻ പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും പറയുന്നു.സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുമ്പാണു പരാതിക്കാരൻ ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയത്.