ക്ലാസ് കട്ട് ചെയ്ത് ടിക്ടോക്ക് വീഡിയോ ഷൂട്ട്: ശുചിമുറിയിലെ കണ്ണാടികൾ നീക്കം ചെയ്ത് അധികൃതര്‍: മികച്ച നടപടിയെന്ന് രക്ഷിതാക്കൾ

ടി​ക്‌​ടോ​ക് ചെ​യ്യു​ക എ​ന്ന​ത് ഇ​ന്നൊ​രു ട്ര​ന്‍റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​ളു​ക​ളു​ടെ ക​ഴി​വി​നെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ഒ​രു പ്ലാ​റ്റ്​ഫോ​മാ​​ണ് ഇ​ന്ന് ടി​ക്ടോ​ക്കും, റീ​ൽ​യും, മ്യൂ​സി​ക്ക്ലി​യും, സ്മൂ​ളു​മൊ​ക്കെ​. എ​ന്നാ​ൽ അ​മി​ത​മാ​യാ​ൽ അ​മൃതും വി​ഷം എ​ന്നാ​ണ​ല്ലോ പ​റ​യാ​റു​ള്ള​ത്. അ​തു​പോ​ലെ ടി​ക്ടോ​ക് എ​ടു​ക്കു​ന്ന​തി​ന് ചി​ല​ർ​ക്ക് സ​മ​യ​വും കാ​ല​വും ഒ​ന്നു​മി​ല്ലെ​ന്നു വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

അ​ത്ത​ര​ത്തി​ൽ ഒ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ‌ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ‌ വി​ദ്യാ​ർ​ഥിക​ളു​ടെ ടി​ക്ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​ര​ണം അ​തി​രു ക​ട​ന്ന​തോ​ടെ സ്കൂ​ളി​ലെ ശു​ചി​മു​റി​യു​ടെ ക​ണ്ണാ​ടി​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തു. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വീ​ഡി​യോ ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ ക്ലാ​സ് ക​ട്ട് ചെ​യ്തും വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ക​ണ്ണാ​ടി നീ​ക്കം ചെ​യ്ത​ത്. അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലു​ള്ള സ​തേ​ൺ അ​ല​മാ​ൻ​സ് മി​ഡി​ൽ സ്‌​കൂ​ളി​ലാ​ണ് ശു​ചി​മു​റി​യി​ലെ ക​ണ്ണാ​ടി​ക​ൾ എ​ടു​ത്ത് മാ​റ്റേ​ണ്ടി വ​ന്ന​ത്.

ടി​ക്‌​ടോ​ക്ക് വീ​ഡി​യോ എ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഏ​ഴ് മു​ത​ൽ എ​ട്ട് ത​വ​ണ വ​രെ ഒ​രു ദി​വ​സം ക്ലാ​സു​ക​ൾ ക​ട്ട് ചെ​യ്യാ​റു​ണ്ടെ​ന്നും, ശു​ചി​മു​റി​ക്കു​ള്ളി​ൽ അ​ധി​കം സ​മ​യം ചെ​ല​വ​ഴി​ക്കാ​റു​ണ്ടെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്‌​കൂ​ൾ അ​ധി​കൃ​ത​രു​ടെ സ​മീ​പ​ന​ത്തെ ര​ക്ഷി​താ​ക്ക​ളും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളും പി​ന്തു​ണ​ച്ചു. വ​ള​രെ മി​ക​ച്ച ന​ട​പ​ടി എ​ന്നാ​ണ് പ​ല​രും ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment