ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വാർത്തകൾ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. തിങ്കളാഴ്ച നടന്ന പ്രാണപ്രതിഷ്ഠയ്ക്കുശേഷം ഇന്നലെ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുകൊടുത്തു.
അതിനിടെ അയോധ്യയിൽ പ്രതിഷ്ഠിച്ച ബാലകരാമവിഗ്രഹത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇമവെട്ടുന്ന കണ്ണുകളോടും പുഞ്ചിരിക്കുന്ന മുഖത്തോടും കൂടിയുള്ളതാണ് എഐ വിഗ്രഹം.
വളരെ മനോഹരമായ പുഞ്ചിരിയാണ് വിഗ്രഹത്തിന് എഐ കൊടുത്തിട്ടുള്ളത്. വിഗ്രഹത്തിന്റെ ഭംഗിക്കാകട്ടെ കോട്ടം തട്ടിയിട്ടുമില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വീഡിയോ സൃഷ്ടിച്ചത് ആരാണെന്നു വ്യക്തമല്ലെങ്കിലും ഇന്റർനെറ്റിൽ ഇതു വൻ തരംഗമായി മാറി. ആയിരക്കണക്കിനു ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
Now who did this? 🤩🙏 #Ram #RamMandir #RamMandirPranPrathistha #RamLallaVirajman #AyodhaRamMandir #Ayodha pic.twitter.com/2tOdav7GD6
— happymi (@happymi_) January 22, 2024