വസ്ത്രധാരണം കൊണ്ട് മലയാളികൾക്കിടയിൽ ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് ഹണി റോസ്. ട്രെന്റി ആയിട്ടുള്ള വിവിധ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന താരത്തിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾക്കകം വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ കോഴിക്കോട് ഒരു ജിം ഉദ്ഘാടനത്തിനായി എത്തിയ ഹണിയുടെ ചിത്രങ്ങളാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ഉദ്ഘാടനത്തിനും ജിം വേഷത്തിലെത്തിയാണ് താരം കാണികളെ കയ്യിലെടുത്തത്.
ഓറഞ്ച് കളറിലുള്ള ബോഡി ഫിറ്റ് ജിം സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. വേഷവിധാനം കൊണ്ട് ഈ പ്രാവശ്യവും വൻ ലുക്കിലാണ് ഹണി എത്തിയത്. സിംപിള്‍ മേക്കപ്പ് ലുക്കിൽ കൂളിംഗ് ഗ്ലാസും താരം സ്റ്റൈൽ ചെയ്തിട്ടുണ്ട്.
പോണി ഹെയർസ്റ്റൈലിലാണ് മുടി സെറ്റ് ചെയ്തത്. വെള്ള നിറത്തിലുള്ള ഷൂസും പെയർ ചെയ്തു. കേളിംഗ് മുടിയിൽ ബ്രൗണിഷ് കളറാണ് നല്‍കിയിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ നിന്നും വിമർശനങ്ങളും എത്തിയിട്ടുണ്ട്.
എന്തൊക്കെയാണെങ്കിലും സ്വന്തം സ്റ്റൈലിൽ ഉറച്ചുനിൽക്കുന്ന താരമാണ് ഹണി. വ്യത്യസ്ത ലുക്കിൽ എത്തുന്ന ഹണി എപ്പോഴും സോഷ്യൽമീഡിയായിൽ ട്രെന്റിംഗ് ആകാറുമുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക