കോഴിക്കോട്: താമരശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 50 പവനോളം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക സൂചന. താമരശേരി ഡിവൈഎസ്പി ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന റാണ ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്.
കൊടുവള്ളി സ്വദേശി അബ്ദുള്‍ സലാമിന്റ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇന്നലെ രാത്രി 7.30-ന് ജീവനക്കാര്‍ ജ്വല്ലറി അടച്ചുപോയിരുന്നു. ഇന്ന് രാവിലെയാണ് മോഷണവിവരം അറിഞ്ഞത്.
പിറക് വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപകാലത്ത് നടന്ന ജ്വല്ലറി കവര്‍ച്ചകളുടെ സമാനരീതിയാണ് ഇവിടെയും ഉണ്ടായതെന്നാണ് പ്രാഥമിക നഗമനം.
സമീപത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. പുലര്‍ച്ചെയായിരിക്കാം മോഷണം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും.