നിരവധി സെലിബ്രിറ്റികളാണ് അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ പങ്കെടുക്കാൻ എത്തിയത്. അമിതാഭ് ബച്ചൻ, രജനീകാന്ത്, ധനുഷ്, ആലിയ ഭട്ട്, രൺവീർ കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ തുടങ്ങി വമ്പൻ താരനിര തന്നെ ചടങ്ങിൽ എത്തിയിരുന്നു.
ഇവരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അലിയ ഭട്ട് ആയിരുന്നു. ഒറ്റ നോട്ടത്തിൽ സിംമ്പിൾ ആയി തോന്നുന്ന നീല സാരി ആയിരുന്നു താരത്തിന്റെ വേഷം. എന്നാൽ വൻ ട്വിസ്റ്റ് ഒളിപ്പിച്ച സാരിയായിരുന്നു ആലിയ ധരിച്ചത്. ആ ട്വിസ്റ്റ് എന്താണെന്നല്ലേ… രാമായണ കഥയുടെ ചിത്രങ്ങളാണ് താരത്തിന്റെ സാരിയിൽ വരച്ചു ചേർത്തിരുന്നത്. ടർക്കോയ്സ് നീല സാരിയിൽ രാമായണത്തിലെ പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയാണ് വരച്ചു ചേർത്തത്. ശിവ ധനുസ് മുതൽ ശ്രീരാമ പട്ടാഭിഷേകം വരെയും പിന്നീടുള്ള വനവാസവുമെല്ലാം സാരിയിൽ ഭംഗിയായി വരച്ചിരുന്നു.
വാസൻ ബാല സംവിധാനം ചെയ്യുന്ന കരൺ ജോഹർ ചിത്രം ജിഗ്രയിലാണ് ആലിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രൺവീർ സിംഗ് നായകനായ ‘റോക്കി ഔർ റാണി കീ പ്രേം കഹാനി’ ആണ് ആലിയയുടെ ഒടുവിൽ റിലീസ് ആയ ചിത്രം.