രാ​മ​ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ൽ പ്ര​വേ​ശി​ച്ച് കു​ര​ങ്ങ്; രാ​മ​നെ കാ​ണാ​ൻ ഹ​നു​മാ​നെ​ത്തി​യെ​ന്ന് ഭ​ക്ത​ർ

അ​യോ​ധ്യ​ രാമക്ഷേത്രത്തിലെ  പ്രാ​ണ​പ്ര​തി​ഷ്ഠ​യ്ക്ക് പി​ന്നാ​ലെ ശ്രീ​കോ​വി​ലി​ന് അ​ക​ത്ത് കു​ര​ങ്ങ് പ്ര​വേ​ശി​ച്ചെ​ന്ന് ശ്രീ​രാ​മ ജ​ന്മ​ഭൂ​മി ട്ര​സ്റ്റ്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ട്ര​സ്റ്റ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് രാ​മ​നെ കാ​ണാ​ൻ ഹ​നു​മാ​നെ​ത്തി​യെ​ന്നാ​ണ് ഭ​ക്ത​ർ പോ​സ്റ്റി​ന് താഴെ ക​മ​ന്‍റു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് ശേ​ഷം ക്ഷേ​ത്രം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ശ്രീ​കോ​വി​ലി​നു​ള്ളി​ൽ കു​ര​ങ്ങ് പ്ര​വേ​ശി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തേ​ക്കെ ഗോ​പു​ര​ത്തി​ലൂ​ടെ കു​ര​ങ്ങ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലെ ഒ​രു കൂ​ടാ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രാം​ല​ല്ല​യു​ടെ പ​ഴ​യ വി​ഗ്ര​ഹ​ത്തി​ന് അ​ടു​ത്തേ​ക്കു​മെ​ത്തി.

അ​തേ​സ​മ​യം വി​ഗ്ര​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യെ കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ട സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ര​ങ്ങി​ന്‍റെ നേ​ർ​ക്ക് നീ​ങ്ങി. എ​ന്നാ​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്‍റെ അ​ടു​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ ശാ​ന്ത​ത​യോ​ടെ കു​ര​ങ്ങ് വ​ട​ക്കേ ഗേ​റ്റി​ലേ​ക്കും എ​ത്തി.

 

 

Related posts

Leave a Comment