താ​ഴ്വാ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ല​ക്ഷ്യ​മിട്ട് മു​ല്ല​പ്പെ​രി​യാ​റി​ന്‍റെ അ​ടി​വാ​ര​ത്ത് പു​തി​യ അ​ണ​ക്കെ​ട്ട്

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ താ​ഴ്വാ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ല​ക്ഷ്യ​മി​ട്ട് നി​ല​വി​ലെ അ​ണ​ക്കെ​ട്ടി​ന്‍റെ അ​ടി​വാ​ര​ത്ത് പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക പ​രി​ഹാ​ര​മെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്ന് ന​യ​പ്ര​ഖ്യാ​പ​നം.

ത​മി​ഴ്നാ​ടു​മാ​യി ര​മ്യ​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​ത്തി​ന് സാ​ധ്യ​മാ​യ​ത് എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ത്ത​ലാ​ക്കി​യ പ്രി ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​നു പ​ക​രം ബ​ദ​ൽ സ്കോ​ള​ർ​ഷി​പ്പ് ന​ട​പ്പാ​ക്കും.

മ​റ്റു പ്ര​ഖ്യാ​പ​ന​ങ്ങ​ൾ:

• സം​സ്ഥാ​ന​ത്ത് 25ല​ധി​കം സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ കൂ​ടി സ്ഥാ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം:
• കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ല​ഹ​രി വി​മു​ക്ത പു​ന​ര​ധി​വാ​സ കേ​ന്ദ്രം മ​ല​പ്പു​റം ത​വ​നൂ​രി​ൽ സ്ഥാ​പി​ക്കും
• ത​ദ്ദേ​ശ​ഭ​ര​ണ ആ​സൂ​ത്ര​ണം, പ​ദ്ധ​തി കൈ​കാ​ര്യം, അ​ക്കൗ​ണ്ടിം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കെ. ​സ്മാ​ർ​ട്ട് സൊ​ല്യൂ​ഷ​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും
• വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കോ​വി​ഡി​നു ശേ​ഷം 21.12 ശ​ത​മാ​നം വ​ർ​ധ​ന​വ് ഉ​ണ്ടാ​യി
• ഐ​ടി ഇ​ട​നാ​ഴി പ​ദ്ധ​തി​ക്കാ​യി ആ​കെ 4,986 ഏ​ക്ക​ർ ഭൂ​മി ക​ണ്ടെ​ത്തി
• ക​ണ്ണൂ​രി​ലും കൊ​ല്ല​ത്തും ര​ണ്ട് പു​തി​യ ഐ​ടി പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.
• നി​ർ​മി​ത ബു​ദ്ധി, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ​സ്, സ്പേ​സ് ടെ​ക് പോ​ലു​ള്ള മേ​ഖ​ല​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി സം​സ്ഥാ​ന​ത്ത് പു​തി​യ ഐ​ടി ന​യം രൂ​പീ​ക​രി​ക്കും
• മൂ​ന്ന് സ​യ​ൻ​സ് പാ​ർ​ക്കി​ന് 600 കോ​ടി
• 30000 കൃ​ഷി​ക്കു​ട്ട​ങ്ങ​ൾ​വ​ഴി 3 ല​ക്ഷം തൊ​ഴി​ൽ അ​വ​സ​രം സൃ​ഷ്ടി​ക്കും.
• നേ​ർ കാ​ഴ്ച പ​ധ​തി​യി​ലൂ​ടെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും നേ​ത്ര​പ​രി​ശോ​ധ​ന
• ഇ​വി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ വി​പു​ല​മാ​യ ശൃം​ഖ​ല സം​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്കും
• എ​റ​ണാ​കു​ളം ക​ലൂ​രി​ൽ സൗ​രോ​ർ​ജാ​തി​ഷ്ഠി​ത ഇ- ​മൊ​ബി​ലി​റ്റി ഹ​ബ്ബ് വി​ക​സി​പ്പി​ക്കാ​ൻ കെ​എ​സ്ഇ​ബി​എ​ൽ പ​ദ്ധ​തി​യി​ടു​ന്നു
• ആ​ന​ക്കാം​പൊ​യി​ൽ- ക​ല്ലാ​ടി- മേ​പ്പാ​ടി തു​ര​ങ്ക​പാ​ത എ​ന്ന സു​പ്ര​ധാ​ന പ​ദ്ധ​തി 2024 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്നു
• 113 ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ​ക്ക് അ​ധി​ക ഓ​ർ​ഡ​ർ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ന​ൽ​കി ഗ​താ​ഗ​തം ആ​ധു​നി​ക​വ​ത്ക​രി​ക്കും.

Related posts

Leave a Comment