കൊച്ചി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തിനെതിരേ പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.എ. സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം. സുധീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കും.
അഡ്മിനിസ്ട്രേഷന് രജിസ്ട്രാര്‍ വിശദീകരണം നല്‍കണം. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. നാടകത്തിന്റെ സംഭാഷണം എഴുതിയത് അസിസ്റ്റന്റ് രജിസ്ട്രാര്‍ സുധീഷ് ആണ്.
ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ‘വണ്‍ നേഷന്‍ വണ്‍ വിഷന്‍ വണ്‍ ഇന്ത്യ’ എന്ന നാടകത്തിനെതിരെയാണ് ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നല്‍കിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിലാണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് പരാതി നല്‍കിയത്.