പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു നഗരം പിങ്ക് നിറമുള്ള പൂക്കളാൽ അണിഞ്ഞൊരുങ്ങി. പിങ്ക് ട്രമ്പറ്റ് മരങ്ങൾ കൂട്ടത്തോടെ പൂത്തതാണു നഗരത്തെ പിങ്കിൽ കുളിപ്പിച്ചിരിക്കുന്നത്.
നഗരവാസികൾക്കും സന്ദർശകർക്കും ഒരുപോലെ വിസ്മയമായി മാറിയിരിക്കുകയാണു പിങ്ക് വസന്തം. കർണാടക ടൂറിസം മന്ത്രാലയം പങ്കുവച്ച ഇതിന്റെ മനോഹരചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ബംഗളൂരു നഗരത്തിലെ പുഷ്പവസന്തങ്ങൾക്കു വർഷങ്ങളോളം പഴക്കമുണ്ട്. നഗരത്തിൽ ഇന്നു കാണുന്ന വിവിധ പൂമരങ്ങള്‍ക്കു പിന്നില്‍ ബ്രട്ടീഷുകാരാണ്.
ഇംഗ്ലണ്ടിലെ വസന്തകാലം ഓര്‍മിപ്പിക്കാനായി അവര്‍ നട്ടുവളർത്തിയ പൂമരങ്ങളുടെ തുടർച്ചയാണ് തെരുവോരങ്ങളിലും പാര്‍ക്കുകളിലും കാണുന്ന എണ്ണമറ്റ പൂമരങ്ങൾ.
പിങ്ക് നിറത്തോടു കൂടിയ തബേബുയ റോസാ/പിങ്ക് ട്രന്പറ്റ് ട്രീ/പിങ്ക് പൂയി, മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങളോടു കൂടിയ തബേബുയ അര്‍ജന്റീന അല്ലെങ്കില്‍ ദ ട്രീ ഓഫ് ഗോള്‍ഡ് എന്നിങ്ങനെ ഒട്ടേറേ പൂമരങ്ങളും വള്ളിച്ചെടികളും നഗരത്തിലങ്ങോളമിങ്ങോളം കാണാം.