എ​ന്നും രാ​ത്രി​യി​ല്‍ കി​ട​ക്കു​ന്ന​തി​നു മു​ന്‍​പ് ഞാ​ന്‍ സ്വ​യം കെ​ട്ടി​പ്പി​ടി​ക്കാ​റു​ണ്ട്; സെ​ല്‍​ഫ് ലൗ​ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ന്തോ​ഷം ത​രു​ന്ന​ത്: ഗ്രേസ് ആന്‍റ്ണി

‌സെ​ല്‍​ഫ് ലൗ​ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ന്തോ​ഷം ത​രു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ സ്‌​നേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തി​ലും ഏ​റ്റ​വും സിം​പി​ളും ഏ​റ്റ​വും ഈ​സി​യും ന​മ്മ​ളെ സ്‌​നേ​ഹി​ക്കു​ന്ന​താ​ണന്ന് ഗ്രേസ് ആന്‍റ്ണി. സെൽഫ് ലവ് ചെ​യ്താ​ല്‍ ബാ​ക്കി​യെ​ല്ലാം ഈ​സി​യാ​ണ്. സ്വ​യം ക​ണ്ടെ​ത്തി​യൊ​രു കാ​ര്യ​മാ​ണി​ത്.

മു​ന്‍​പ് ഞാ​ന്‍ മ​റ്റു​ള്ള​വ​രി​ല്‍നിന്ന് ഒ​ത്തി​രി പ്ര​തീ​ക്ഷി​ക്കു​മാ​യി​രു​ന്നു. അ​വ​ര​തു പ​റ​ഞ്ഞാ​ലേ സ​ന്തോ​ഷ​മാ​വു​ക​യു​ള്ളു. അ​തു കേ​ള്‍​ക്കാ​ന്‍ വേ​ണ്ടി കാ​ത്തി​രി​ക്കും. അ​ത്ര​യും സ​മ​യ​വും ക​ഷ്ട​പ്പാ​ടു​ക​ളും എ​ന്തി​നാ​ണു ക​ള​യു​ന്ന​തെ​ന്നു തോ​ന്നി​യ​പ്പോ​ഴാ​ണു ഞാ​ന്‍ എ​ന്നെ​ത്ത​ന്നെ ചേ​ര്‍​ത്തുപി​ടി​ച്ച​ത്.

എ​ന്നും രാ​ത്രി​യി​ല്‍ കി​ട​ക്കു​ന്ന​തി​നു മു​ന്‍​പു ഞാ​ന്‍ സ്വ​യം കെ​ട്ടി​പ്പി​ടി​ക്കാ​റു​ണ്ട്. സ​പ്പോ​ര്‍​ട്ട് ത​രു​ന്ന​തി​നു ന​ന്ദി എ​ന്ന് എ​ന്നോ​ടുത​ന്നെ പ​റ​യും. അ​തൊ​രു മി​റ​ക്കി​ള്‍ പോ​ലെ​യു​ള്ള അ​നു​ഭ​വ​മാ​ണ് എ​നി​ക്കു ത​രു​ന്ന​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ ജീ​വി​ത​ത്തി​ല്‍ ആ​രു​മി​ല്ലെ​ങ്കി​ലും ന​മ്മ​ള്‍​ക്കു വ​ലി​യ പ്ര​ശ്‌​ന​മൊ​ന്നും തോ​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും ജീ​വി​ത​ത്തി​ല്‍ മ​റ്റു​ള്ള​വ​രു​ടെ പി​ന്തു​ണ​യും ജീ​വി​ത പ​ങ്കാ​ളി​യും കു​ടും​ബ​വു​മൊ​ക്കെ വേ​ണം. അ​വി​ടെ​യും ന​മ്മ​ള്‍ സെ​ല്‍​ഫ് ല​വ് ചെ​യ്യ​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന കാ​ര്യമെന്ന് താരം പറഞ്ഞു.

Related posts

Leave a Comment