കോട്ടയം: തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെയും മുന്നണിയെയും ഒരുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സിപിഎം ശില്പശാല പൂര്‍ത്തിയാക്കി. ഏരിയാ സെക്രട്ടറിമാർ, മണ്ഡലം സെക്രട്ടറിമാര്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ക്കായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗം ഡോ. തോമസ് ഐസക്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന്, മന്ത്രി വി.എന്‍. വാസവന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസ്-എമ്മിനാണ് സീറ്റെന്നും സിറ്റിംഗ് എംപി തോമസ് ചാഴികാടന് സ്ഥാനാര്‍ഥിയാകുമെന്നുമാണ് നേതാക്കള്‍ ശില്പശാലയില് പറഞ്ഞത്.
തോമസ് ചാഴികാടന്റെ എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കണമെന്നും സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ മുന്‍നിര്‍ത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ശില്പശാലയില് തീരുമാനമായി.