എന്‍റെ അച്ഛനൊരു സംഘിയല്ല, അങ്ങനെ ആയിരുന്നെങ്കിൽ അ​ദ്ദേ​ഹം ‘ലാ​ൽ​സ​ലാം’ പോ​ലെ​യൊ​രു ചി​ത്രം ചെ​യ്യി​ല്ല: ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത്

ചെ​ന്നൈ: ര​ജ​നി​കാ​ന്ത് ഒ​രു സം​ഘി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളും സം​വി​ധാ​യ​ക​യു​മാ​യ ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ര​ജ​നി​കാ​ന്തി​നെ ‘സം​ഘി’ എ​ന്ന മു​ദ്ര​കു​ത്തു​ന്ന​ത് അ​ത്യ​ധി​കം വേ​ദ​നാ​ജ​ന​ക​മെ​ന്ന് ഐ​ശ്വ​ര്യ. ലാ​ൽ​സ​ലാം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

‘പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​ത്. എ​ങ്കി​ലും സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് എ​ന്‍റെ ടീം ​അ​റി​യി​ക്കാ​റു​ണ്ട്. ചി​ല പോ​സ്റ്റു​ക​ളും കാ​ണി​ച്ചു ത​രാ​റു​ണ്ട്. അ​തെ​ല്ലാം കാ​ണു​ന്പോ​ൾ ദേ​ഷ്യ​മാ​ണ് വ​രു​ന്ന​ത്. സ​മീ​പ​കാ​ല​ത്താ​യി ചി​ല​ർ എ​ന്‍റെ അ​ച്ഛ​നെ സം​ഘി​യെ​ന്ന് വി​ളി​ക്കു​ന്നു​ണ്ട്, എ​ന്താ​ണ് അ​തി​ന്‍റെ അ​ർ​ഥ​മെ​ന്ന് അ​റി​യി​ല്ല. പ്ര​ത്യേ​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യാ​ണ് സം​ഘി​യെ​ന്ന് വി​ളി​ക്കു​ന്ന​തെ​ന്ന് ചി​ല​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ പ​റ​ഞ്ഞു​ത​ന്നു. ര​ജ​നി​കാ​ന്ത് ഒ​രു സം​ഘി​യ​ല്ല. സം​ഘി​യാ​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹം ‘ലാ​ൽ​സ​ലാം’ പോ​ലെ​യൊ​രു ചി​ത്രം ചെ​യ്യി​ല്ലാ​യി​രു​ന്നു. ഒ​രു​പാ​ട് മ​നു​ഷ്യ​ത്വ​മു​ള്ള​യാ​ൾ​ക്കേ ഈ ​ചി​ത്രം ചെ​യ്യാ​നാ​കൂ’ എ​ന്ന് ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത് സം​വി​ധാ​നം ചെ​യ്ത് വി​ഷ്ണു വി​ശാ​ലും, വി​ക്രാ​ന്തും നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ലാ​ൽ​സ​ലാം. ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ബാ​സ്ക​ര​നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

 

Related posts

Leave a Comment