പാലക്കാട്: ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി(65) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വേലായുധൻ ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
കൊലപാതകം എന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് വേലായുധനെ അറസ്റ്റ് ചെയ്തു. വേലായുധനും വേശുക്കുട്ടിയും തമ്മിൽ ദിവസവും കലഹം പതിവായിരുന്നു. ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി.
വഴക്കിനിടെ വേലായുധൻ വിറകുപയോഗിച്ച് വേശുക്കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് വേശുക്കുട്ടി താഴെവീണു. രാവിലെ എഴുന്നേറ്റപ്പോഴാണ് വേശുക്കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
വേലായുധൻ തന്നെയാണ് കൊലപാതക വിവരം ബന്ധുക്കളെ അറിയിച്ചത്. വേശുക്കുട്ടിക്ക് മാനസിക പ്രശ്നമുള്ളതായി ബന്ധുക്കൾ പറയുന്നു. വേലായുധനെ കോട്ടായി പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.