അമ്മാൻ: ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു. സിറിയൻ അതിർത്തിയോടു ചേർന്നുണ്ടായ ആക്രമണത്തിൽ 25 സൈനികർക്കു പരിക്കേറ്റന്ന് യുഎസ് സൈനിക വൃത്തങ്ങൾ പറഞ്ഞു.
സിറിയയിലും, ഇറാഖിലും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും കൃത്യമായ തിരിച്ചടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ഇറാഖിലും സിറിയയിലുമുള്ള യുഎസ് സൈനികരെ ഉന്നമിട്ട് ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. ഹമാസ് ഇസ്രയേൽ യുദ്ധം തുടങ്ങിയതിനു പിന്നാലെ ഈ മേഖലയിൽ യുഎസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.