തൊടുപുഴ: പുലര്‍ച്ചെ പത്രക്കെട്ടുകള്‍ എടുക്കാന്‍ പോയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കരിങ്കുന്നം തെരുവക്കാട്ടില്‍ പയസ് ജോസഫിന്റെയും (ദീപിക നെടിയകാട് ഏജന്റ്) കരിങ്കുന്നം പഞ്ചായത്ത് മെംബര്‍ ബീനാ പയസിന്റെയും മകന് ജോസഫ് (കുഞ്ഞായി-21) ആണു മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ തൊടുപുഴ- മൂവാറ്റുപുഴ പാതയില്‍ ആനിക്കാട് അടൂപ്പറമ്പിലായിരുന്നു അപകടം. പത്രക്കെട്ടുകള്‍ എടുത്ത് വിവിധ മേഖലകളില്‍ വിതരണം ചെയ്യുന്നതിന്റെ കരാര്‍ പയസിനുണ്ട്.
മൂവാറ്റുപുഴയിൽനിന്നു പുലര്‍ച്ചെ പത്രക്കെട്ടുകള്‍ എടുക്കാന്‍ പോയതായിരുന്നു ജോസഫ്. ജോസഫ് ഓടിച്ചിരുന്ന മാരുതി ഓംനി വാനില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ വെട്ടിപ്പൊളിച്ചാണ് ജോസഫിനെ പുറത്തെടുത്തത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം പിന്നീട്.