ചുങ്കപ്പാറ: പഞ്ചായത്തിലെ വിവിധ മേഖലകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചുങ്കപ്പാറ ജംഗ്ഷനില്‍ യുഡിഎഫ് കോട്ടാങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തും.
ചുങ്കപ്പാറ – കോട്ടാങ്ങല്‍ (സികെ) റോഡിന്റെ ശോച്യാവസ്ഥയും യാത്രാ ബുദ്ധിമുട്ടും, പൊടിശല്യവും പരിഹരിക്കുക, ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തീകരിക്കുക, വിവിധ മേഖലകളില്‍ രൂക്ഷമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുക തുടങ്ങി കോട്ടാങ്ങല്‍ പഞ്ചായത്തിലെ വിവിധ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി കാട്ടുന്നതിനാണ് പ്രതിഷേധ സംഗമം.
ചെയര്മാന് സക്കിര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചുങ്കപ്പാറയില്‍ ചേര്‍ന്ന യോഗം കണ്‍വീനര്‍ ഒ. എന്‍.സോമശേഖരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ്. നേതാക്കളായ എം.കെ.എം. ഹനിഫ , ജോസി ഇലഞ്ഞിപ്പുറം, അസീസ് ചുങ്കപ്പാറ, ജോയി ജോണ്‍, ജയിംസ് മണപ്ലാക്കല്‍, സലിം ഓലിക്കപ്ലാവില്‍, സുജിത്ത് പുത്തന്‍ പുരയ്ക്കല്‍, സലാം പള്ളിക്കല്‍, അബ്ദുള്‍ അസീസ്, മനു വായ്പൂര് എന്നിവര്‍ പ്രസംഗിച്ചു.