ചാനല്‍ ചര്‍ച്ചകളില്‍ വാക്ശരങ്ങള്‍ ഉതിര്‍ക്കുന്ന നേതാക്കന്മാരെ മലയാളികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ആരും തന്നെ ശാരീരികമായി പരസ്പരം ആക്രമിക്കാറില്ല. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് എന്നപോലെ എതിരാളിയെ കടന്നാക്രമിച്ചു സ്ഥലംവിടുകയാണ് പതിവ്. എന്നാല്‍, കേരളത്തിലെ നേതാക്കന്മാരെ കടത്തിവെട്ടുന്ന പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ജോര്‍ജിയയില്‍ നിന്നാണ് ഈ രംഗം.
ജോര്‍ജിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അവിടുത്തെ പ്രമുഖ ടിവി ചാനലായ കാര്ട്ട്ലി ടിവി ഒരു സംവാദം സംഘടിപ്പിച്ചു. ഇപ്പോഴത്തെ പതിവനുസരിച്ച് ലൈവായിട്ടായിരുന്നു പരിപാടി. സ്ഥാനാര്‍ഥികളായ വെപ്കിയ ഗുര്ഗെനിസ്കിയും പൊളാഡ് കാലികോവുമായിരുന്നു സ്റ്റുഡിയോയില്‍ എത്തിയത്. മധ്യസ്ഥയായി വനിതാ അവതാരകയും. ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമായി. അവതാരകയാകട്ടെ രംഗം കൊഴുപ്പിക്കുകയും ചെയ്തു. ഒടുവില്‍ നിയന്ത്രണം വിട്ട വെപ്കിയ ഇരിപ്പിടത്തില്‍ നിന്നും എണീറ്റുചെന്നു എതിരാളിയുടെ ചെവിക്കല്ല് അടിച്ചുപൊളിച്ചു. ക്യാമറമാനും മറ്റും രംഗത്തെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. വീഡിയോ കണ്ടുനോക്കൂ…