ചെന്നൈ: റോഡരികിൽ ഉറങ്ങിക്കിടന്ന എൺപത്തിരണ്ടുകാരിയെ പീഡിപ്പിച്ചുകൊന്ന 17കാരൻ പിടിയിൽ. ചെന്നൈ എന്നൂരിൽ റോഡരികിൽ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊന്നത്.
കഴിഞ്ഞദിവസം ഒരു കടയ്ക്കുമുന്നിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പീഡനം നടന്നെന്നു വ്യക്തമായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സമീപവാസികളാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. റോഡരികിൽ കിടന്ന ഇവരെ ഒരു ചെറുപ്പക്കാരൻ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് സിസിടിവി കാമറകളിൽ പതിഞ്ഞിരുന്നു. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ചെറുപ്പക്കാരനാണു പ്രതി. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.