രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനു ശേഷം അയോധ്യയിൽ ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. പല ദേശത്തു നിന്നും നിരവധി ആളുകളാണ് അയോധ്യയിൽ ദിവസവും എത്തിച്ചേരുന്നത്. എന്നാൽ എണ്ണമറ്റാത്ത വിശ്വാസികളുടെ വരവിനെ മുതലെടുക്കുകയാണ് അവിടുത്തെ ഹോട്ടലുകൾ. അമിത വിലയാണ് ഹോട്ടലുകളിൽ ഭക്ഷണത്തിനു ഈടാക്കുന്നത്. ഒരു ചായയും ടോസ്റ്റഡ് ബ്രഡും കഴിച്ച ഒരു ഭക്തന് വന്ന ബില്ല് 240 രൂപ. ഗോവിന്ദ് പ്രതാപ് സിംഗ് എന്ന എക്സ് ഉപയോക്താവാണ് കഴിഞ്ഞ ദിവസം ഹോട്ടല്‍ ബില്ലിന്റെ ചിത്രം പങ്കുവച്ചത്. തൊട്ടുപിന്നാലെതന്നെ ബില്ല് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
‘അയോധ്യ ശബരി കിച്ചണ്‍. ഒരു ചായ 55 രൂപ, ഒരു ടോസ്റ്റ് 65 രൂപ. ഇത് രാമന്റെ പേരിലുള്ള കൊള്ള, കഴിയുമെങ്കിൽ കൊള്ളയടിക്കുക.’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവച്ചത്. പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി. അതോടെ അയോധ്യ ഡവലപ്മെന്റ് അഥോറിറ്റി നടപടിയുമായി രംഗത്തെത്തി. റെസ്റ്റോറന്റ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
23 മുതലാണു ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ആദ്യ ദിവസം മാത്രം അഞ്ചു ലക്ഷം സന്ദര്‍ശകരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ദിനംപ്രതി ശരാശരി രണ്ടു ലക്ഷത്തിലധികം സന്ദര്‍ശകര്‍ വരുന്നുണ്ടെന്നാണ് കണക്ക്.
अयोध्या | शबरी रसोई
— Govind Pratap Singh | GPS (@govindprataps12) January 24, 2024
55 रुपए की एक चाय
65 रुपए का एक टोस्ट
राम नाम की लूट है, लूट सके तो लूट pic.twitter.com/rRrl6eRBaB