പണ്ടൊക്കെ നേരിട്ട് കാണാത്ത ഒരാളുമായി ചങ്ങാത്തം കൂടാനോ മിണ്ടാനോ പോലും ഭയമായിരുന്നു. ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലം വളരെയേറെ മുന്നോട്ട് പോയിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളർച്ച ഇന്ന് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
സൗഹൃദം കൂടുന്നതിന് നിരവധി ആപ്ലിക്കേഷനുകൾ ഇന്ന് നിലവിലുണ്ട്. അത്തരം ആപ്പുകൾ വഴി പരസ്പരം സംസാരിച്ച് ഉറ്റ സുഹൃത്തുക്കൾ ആയി മാറിയശേഷമാകും ഇന്നത്തകാലത്ത് ഒന്നു നേരിൽ കാണുന്നതു പോലും. അത്തരത്തിൽ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഒരാളോട് ഒരു യുവതി ചോദിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
തമന്ന എന്ന യുവതിയാണ് തന്റെ സുഹൃത്തിനോട് ഇക്കാര്യത്തെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. “എന്റെ ടിൻഡർ മാച്ചിനോട് ഞാൻ എന്തിനാണ് ഡേറ്റ് ചെയ്യേണ്ടത് എന്ന് ചോദിച്ചു, അദ്ദേഹം എനിക്ക് ഈ പിപിടിയുടെ ഒരു ലിങ്ക് അയച്ചു.” എന്ന കുറിപ്പോടെ തമന്നയ്ക്ക് കിട്ടിയ മറുപടി പങ്കുവച്ചിരിക്കുകയാണ്. സുന്ദരനായ ഒരു യുവാവ് ഭക്ഷണം കഴിക്കുന്നതിന്റെയും, നീന്തുന്നതിന്റേയും, യാത്ര ചെയ്യുന്നതിന്റേയും, ഒപ്പം കുറച്ച് നായകളുടേയും ചിത്രങ്ങളായിരുന്നു തമന്ന പങ്കുവച്ച സ്ക്രീൻഷോട്ടിൽ ഉണ്ടായിരുന്നത്.
താനുമായി എന്തിനു ഡേറ്റ് ചെയ്യണമെന്ന് ഒറ്റ വാക്കിൽ അല്ലായിരുന്നു യുവാവിന്റെ മറുപടി. തന്റെ ഇഷ്ടാനിഷ്ടങ്ങളെ ഒരു പവര്‍പോയിന്റ് പ്രസന്റേഷനാക്കി അവതരിപ്പിച്ചാണ് യുവാവ് യുവതിക്ക് അയച്ചു കൊടുത്തത്.
എന്തായാലും യുവതിയുടെ ട്വീറ്റ് പെട്ടന്ന് തന്നെ വൈറലായി. നിരവധി പേര് ട്വിറ്റിന് രസകരമായ മറുപടി നല്കി. അവനൊരു ആൺകുട്ടിയാണെന്ന് ചിലരെഴുതി, എന്നാൽ മറ്റു ചിലരാകട്ടെ വിട്ടിട്ട് പോക്കോളൂ എന്നും കുറിച്ചു.
Asked my tinder match why should i date him and he sent me a link to this ppt 😭🙏 pic.twitter.com/P1FLyq0BTY
— tamanna (@hotgirllcoachh) January 27, 2024