സമൂഹ മാധ്യമങ്ങളിൽ ഇന്ന് പല തരത്തിലുള്ള വീഡിയോ ആണ് വൈറലാകുന്നത്. അവയിൽ ചിലത് നമ്മെ ഭയപ്പെടുത്തുന്നതാകാം. ചിലത് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. മറ്റ് ചിലതാകട്ടെ കരയിപ്പിക്കുന്നതുമാകാം. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്.
നായയെ വേട്ടയാടുന്ന പുള്ളിപ്പുലിയാണ് വീഡിയോയിൽ. പോലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് പുലി നായകളെ വേട്ടയാടുന്നത്. സ്റ്റേഷനിൽ വച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഭയപ്പെടുത്തുന്ന ഈ രംഗങ്ങൾ പതിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പോലീസ് സ്റ്റേഷനുള്ളിൽ നായ്ക്കൾ അലഞ്ഞുതിരിയുന്നതാണ് വീഡിയോയുടെ തുടക്കം. അവിടെ നിന്നു പുറത്തേക്ക് പോകുന്ന നായകൾ പെട്ടെന്ന് തന്നെ ഓടി സ്റ്റേഷനുള്ളിലേക്ക് വരുന്നതും വീഡിയോയിൽ കാണാം.
എന്തോ കണ്ട് ഭയന്നാണ് നായകൾ ഓടുന്നതെന്നു മനസിലാക്കാം. തൊട്ടുപിന്നാലെതന്നെ പുള്ളിപ്പുലി സ്റ്റേഷന്റെ അകത്തേക്ക് കയറി വരുന്നു. പുലി സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് പേടിയോടെ നായകൾ നാലുപാടും ഓടി പോയി.
എന്നാൽ അവയെ വെറുതെ വിടാൻ പുലി തയാറായില്ല. നായകൾ സുരക്ഷയ്ക്കായി ഓടിയൊളിച്ച മുറിയിൽ പുലി കയറുകയും ഒരു നായയെ കടിച്ചുകൊണ്ട് പുറത്തേക്ക് വരികയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വലരെവേഗത്തിൽ തന്നെ വൈറലായി. ഭയത്തോടെയും അത്യധികം വേദനയോടെയും മാത്രമേ ഈ വീഡിയോ കണ്ടുതീർക്കാൻ സാധിക്കുകയുള്ളു.
അതേസമയം, സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരെല്ലാം പുള്ളിപ്പുലി വരുന്നത് നേരത്തെ കണ്ടിരുന്നു. അതിനാൽ പോലീസുകാർ എല്ലാവരും സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. അതുകൊണ്ട് മനുഷ്യർക്കാർക്കും പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റില്ല.
Video: पोलिस ठाण्यात रात्रीच्या वेळी घुसला बिबट्या अन् पकडली मान…
— policekaka News (@policekaka) January 25, 2024
रत्नागिरी जिल्ह्यातील राजापूर तहसील कार्यालय आणि पोलीस ठाण्याच्या व्हरांड्यातुन कुत्र्याच्या मानेला पकडून नेले आहे.https://t.co/42LUDp6Iqz#leopard #Police #PoliceKaka @RatnagiriPolice pic.twitter.com/CP3eXJz3sX