കൊച്ചി: രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
1924.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇതോടെ വില 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വാണിജ്യ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്കായുള്ള പ്രതിമാസ വില മാറ്റങ്ങള്‍ ഒരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്.
അതേസമയം രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കുന്നതിനിടെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലും വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 102 രൂപയായിരുന്നു വര്‍ധന. ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും.
ഒക്ടോബറിലും വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബറില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയായിരുന്നു കൂട്ടിയത്. ഇതിനുപിന്നാലെയാണ് നവംബറിലും ഇപ്പോള്‍ ഫെബ്രുവരിയിലും വര്‍ധനവുണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു.