ഭ​ർ​ത്താ​വി​ന്‍റെ​യും ഭ​ർ​തൃ മാ​താ​വി​ന്‍റെ​യും ജാ​തി അ​ധി​ക്ഷേ​പം; ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ പ​രാ​തി​യു​മാ​യി പി​താ​വ്

പ​ഴ​യ​ങ്ങാ​ടി: അ​ടു​ത്തി​ല സ്വ​ദേ​ശി​നി​യും എ​സ്ബി​ഐ മാ​ടാ​യി കോ​ഴി​ബ​സാ​ർ ശാ​ഖ ജീ​വ​ന​ക്കാ​രി​യു​മാ​യ ടി.​കെ.​ ദി​വ്യ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അച്ഛൻ എം. ​ശ​ങ്ക​ര​ൻ ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്പി എം.​ ഹേ​മ​ല​തയ്​ക്ക് പ​രാ​തി ന​ൽ​കി.

ഈ ​മാ​സം 25നാ​ണ് ദി​വ്യ​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മ​ക​ളു​ടെ മ​ര​ണം ഭ​ർ​ത്താ​വി​ന്‍റെ​യും ഭ​ർ​തൃ മാ​താ​വി​ന്‍റെ​യും ജാ​തി അ​ധി​ക്ഷേ​പ​ത്തി​ന്‍റെ​യും ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​യി​ സംഭവിച്ചതെന്നാണ് പി​താ​വി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ​രാ​തി.

വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ​. പി. ​കു​ഞ്ഞാ​യി​ശു, എ​ഐ​സി​സി വ​ക്താ​വ് ഷ​മാ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ ദി​വ്യ​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച് അ​റി​ഞ്ഞു.

സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ദു​രൂ​ഹ​ത നീ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ മാ​ടാ​യി ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ മാ​ടാ​യി ഏ​രി​യ ക​മ്മ​റ്റി നേ​താ​ക്ക​ളാ​യ പി. ​പ്ര​ഭാ​വ​തി, ആ​ർ. അ​ജി​ത, എം ​വി ശ​കു​ന്ത​ള, പി.​പി. ത​മ്പാ​യി, വി.എ. കോ​മ​ള​വ​ല്ലി എ​ന്നി​വ​രും ദി​വ്യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Related posts

Leave a Comment