കോഴിക്കോട്∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് എൻഐടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരേ പ്രതിഷേധിച്ച ദളിത് വിദ്യാർഥിക്ക് ഒരു വർഷം സസ്പെൻഷൻ.
ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർഥിയാണു പ്രതിഷേധിച്ചത്. “ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ് ‘എന്ന പ്ലക്കാർഡുമായിട്ടായിരുന്നു പ്രതിഷേധം.
വിദ്യാർഥിയുടെ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയതോടെ കലാലയത്തിൽ സംഘർഷാവസ്ഥയുണ്ടായി.
തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് കോളജിലെ ഉയർന്ന സമിതികളെ സമീപിക്കുമെന്ന് സസ്പെൻഷനിലായ വിദ്യാർഥി പറഞ്ഞു. എസ്എൻഎസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചത്.ു