കോട്ടയം: തുറന്ന് കിടന്ന ഓടയിലേക്കു സ്കൂട്ടര്‍ വീണു യാത്രക്കാരന് മരിച്ചു. മണര്‍കാട് ചെറിയാന് ആശ്രമത്തിന് സമീപം താമസിക്കുന്ന പുതുപ്പറമ്പില്‍ ബിനു പി. ചെറിയാന് (അനി-53) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30നു മണര്‍കാട് ഐരാറ്റുനടയിലായിരുന്നു സംഭവം.
വൈകുന്നേരം വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു ബിനു. ഐരാറ്റുനട ഭാഗത്തെ ഓടയില്‍ ബിനു വീണുകിടക്കുകയായിരുന്നു. ഇദ്ദേഹത്തി ന്റെ മുകളിലായിരുന്നു സ്കൂട്ടര്‍ കിടന്നിരുന്നത്.
സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു വരികയാണെന്ന് മണര്‍കാട് പോലീസ് പറഞ്ഞു. സ്കൂട്ടറിന്റെ ടയര്‍ മാത്രം ഓടയ്ക്കു മുകളില്‍ ഉയര്ന്നുനില്ക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിയുന്നത്.
ഉടന്‍തന്നെ വാഹനമുയര്‍ത്തി ബിനുവിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിദേശത്തായിരുന്ന ബിനു, മടങ്ങിയെത്തിയ ശേഷം പ്ലംബിംഗ് കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആന്‍സി. മക്കള്‍: സിമി, സാറാ, കെവിന്. മൃതദേഹം മണര്‍കാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ മണര്‍കാട് പോലീസ് കേസെടുത്തു.