2018 മു​ത​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത് 403 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ; കൂ​ടു​ത​ൽ മ​ര​ണം കാ​ന​ഡ​യി​ൽ

വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി 2018 മു​ത​ൽ രാ​ജ്യ​ത്തി​ന് പു​റ​ത്ത് മ​ര​ണ​പ്പെ​ട്ട​ത് 403 വി​ദ്യാ​ർ​ഥി​ക​ൾ. സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ൾ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ടാ​ണ് ഈ ​മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കാ​ന​ഡ​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ 91 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കാ​ന​ഡ​യി​ൽ മ​ര​ണ​പ്പെ​ട്ട​ത്. ഇം​ഗ്ല​ണ്ടി​ൽ മ​രി​ച്ച​ത് 48 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

403 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ങ്ങ​ളാ​ണ് 2018 മു​ത​ലു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് ല‍​ഭ്യ​മാ​യി​ട്ടു​ള്ള ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണ് വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​ന​ഡ​യി​ൽ 91 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും, ഇം​ഗ്ല​ണ്ടി​ൽ 48 പേ​രും, 40 പേ​ർ റ​ഷ്യ​യി​ലും 36 പേ​ർ അ​മേ​രി​ക്ക​യി​ലും 35 പേ​ർ ഓ​സ്ട്രേ​ലി​യ​യി​ലും 21 പേ​ർ യു​ക്രൈ​നി​ലും 20 പേ​ർ ജ​ർ​മ​നി​യി​ലു​മാ​ണ് മ​രി​ച്ചി​ട്ടു​ള്ള​ത്. സൈ​പ്ര​സി​ൽ 14 ഉം ​ഫി​ലി​പ്പീ​ൻ​സി​ലും ഇ​റ്റ​ലി​യി​ലും 10 പേ​ർ വീ​ത​വും ഖ​ത്ത​റി​ലും ചൈ​ന​യി​ലും കി​ർ​ഗി​സ്ഥാ​നി​ലും 9 പേ​ർ വീ​ത​വും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment