കണ്ണൂരിൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

പ​ഴ​യ​ങ്ങാ​ടി: കണ്ണൂർ പു​തി​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലിടി​ച്ച് യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു. സു​ഹൃ​ത്തി​നെ ഗു​ര​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മാ​ട്ടൂ​ൽ നോ​ർ​ത്ത് ക​ക്കാ​ട​ൻ ചാ​ലി​ലെ എ​ബി​ൻ കെ. ​ജോ​സ് (23) ആ​ണ് മ​രി​ച്ച​ത്. ക​ക്കാ​ട​ൻ ചാ​ലി​ലെ പൂ​വ​ത്തി​ൻ ചാ​ലി​ൽ ആ​കാ​ശ് ആ​ണു ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​ര​ന്നു അ​പ​ക​ടം.

ചൂ​ട്ടാ​ട് ഏ​രി​പ്ര​ത്തെ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന തെ​യ്യം ക​ണ്ടുമ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. എ​ബി​ൻ ജോ​സി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​ര​ത്തെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മാതാപിതാക്കൾ- മാ​ട്ടു​ൽ നോ​ർ​ത്ത് ക​ക്കാ​ട​ൻ ചാ​ലി​ലെ ക​ല്ലേ​ൽ സെ​ൽ​വ​രാ​ജ്, പ​ന​യ​ൻ റീ​ന. സ​ഹോ​ദ​രി- അ​ൽ​ക്ക​റി​യ.

Related posts

Leave a Comment