പ​ണം ഒ​ളി​പ്പി​ക്കും, ഇ​ൻ​സ്റ്റ​യി​ൽ റീ​ൽ ഇ​ടും: കി​ട്ടു​ന്ന​വ​ർ​ക്ക് എ​ടു​ക്കാം; വൈ​റ​ലാ​യി കാ​ഷ് ഹ​ണ്ട് ച​ല​ഞ്ച്

പണം ഒളിപ്പി​ച്ച് വ​യ്ക്കു​ന്ന വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും, തു​ട​ർ​ന്ന് ആ ​വീ​ഡി​യോ ക​ണ്ട് ആ​ദ്യം സ്ഥ​ല​ത്തെ​ത്തി ആർക്കുവേണമെങ്കിലും പ​ണം എ​ടു​ക്കു​വാ​നും സാ​ധി​ക്കു​ന്ന ഒ​രു ച​ല​ഞ്ചാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

കാ​ഷ് ഹ​ണ്ട് ച​ല​ഞ്ച് എ​ന്നാ​ണ് ഇ​തി​നെ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ദി​നം​പ്ര​തി അ​പ​രി​ച​ത​ർ​ക്ക് ഇ​വ​ർ ന​ൽ​കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​യാ​ണി​ത്. സം​ഭ​വം ഹി​റ്റാ​യ​തോ​ടെ മറ്റ് പ​ല ജി​ല്ല​ക​ളി​ലും കാ​ഷ് ഹ​ണ്ട് ച​ല​ഞ്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട് ഇ​പ്പോ​ൾ.

ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങി​ലാ​യി ചെ​ടി​ച്ച​ട്ടി​ക​ളി​ലോ ക​ല്ലി​ന്‍റെ അ​ടി​യി​ലോ ആ​യി 100,200,500 നോ​ട്ടു​ക​ൾ ഒ​ളി​പ്പി​ച്ച് വ​യ്ക്കും. ശേ​ഷം കാ​ഴ്ച​ക്കാ​ർ​ക്ക് മ​ന​സി​ലാ​കാ​നാ​യി ഒ​രു അ​ട​യാ​ള​വും ന​ൽ​കും. വീ​ഡി​യോ കാ​ണു​ന്ന ആ​ർ​ക്കെ​ങ്കി​ലും സ്ഥ​ലം മ​ന​സി​ലാ​യാ​ൽ പി​ന്നെ സം​ശ​യി​ച്ച് നി​ൽ​ക്ക​ണ്ട. കി​ട്ടു​ന്ന വ​ണ്ടി​യ്ക്ക് അ​വി​ടെ​യെ​ത്തി പ​ണം എ​ടു​ക്കാം. ആ ​പ​ണം എ​ടു​ക്കു​ന്ന​വ​ർ​ക്കുള്ളതാണ്.

പ​ണം കി​ട്ടു​ന്ന​വ​ർ വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്യു​ന്ന​തോ​ടെ ആ ​ച​ല​ഞ്ച് അ​വി​ടെ ക‍​ഴി​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ കാ​ഷ് ഹ​ണ്ട് ച​ല​ഞ്ചു​ക​ൾ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​വു​ക​യാ​ണ്.

Related posts

Leave a Comment