അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തിലേക്ക് ഒഴുകിയെത്തുന്നത് കോടികൾ, കണക്കുകൾ പുറത്ത്

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ പ്ര​തി​ഷ്ഠ‌​യ് ശേ​ഷം അ​യോ​ധ്യ​യി​ലേ​ക്ക് ഭ​ക്ത​രു​ടെ ഒ​ഴു​ക്കാ​ണ്. ദി​വ​സ​വും രാ​മ​നെ​ക‌​ണ്ട് തൊ​ഴു​തു മ​ട​ങ്ങാ​ൻ പ​ല ദേ​ശ​ത്തു നി​ന്നും നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

ഇ​പ്പോ​ഴി​താ അ​യോ​ധ്യ​യി​ൽ നി​ന്നു​ള്ള പു​തി​യ വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ജ​നു​വ​രി 22നാ​യി​രു​ന്നു രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ന​ട​ന്ന​ത്. 23 മു​ത​ൽ ഭ​ക്ത​ർ​ക്കാ​യി ക്ഷേ​ത്രം തു​റ​ന്നു കൊ​ടു​ത്തു.

അ​ന്നു മു​ത​ലു​ള്ള സം​ഭാ​വ​ന വ​ര​വി​ന്‍റെ ക​ണ​ക്കാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. പ​ത്ത് ദി​വ​സം കൊ​ണ്ട് പ​തി​നൊ​ന്ന് കോ​ടി​യ​ല​ധി​കം രൂ​പ​യാ​ണ് ഇ​തി​ന​കം സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​തെ​ന്ന് ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ ഓ​ഫീ​സ് ഇ​ന്‍ ചാ​ര്‍​ജ് പ്ര​കാ​ശ് ഗു​പ്ത അ​റി​യി​ച്ചു.

ഭ​ണ്ഡാ​ര​ത്തി​ലേ​ക്ക് ഭ​ക്ത​ർ നേ​രി​ട്ട് നി​ക്ഷേ​പി​ച്ച​ത് എ​ട്ട് കോ​ടി രൂ​പ​യി​ലേ​റെ​യാ​ണ്. ചെ​ക്കും ഓ​ണ്‍​ലൈ​ന്‍ അ​ട​ക്ക​മു​ള്ള മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ല​ഭി​ച്ച​താ​ക​ട്ടെ മൂ​ന്ന​ര കോ​ടി രൂ​പ​യും.

ക്ഷേ​ത്ര​ത്തി​ലെ സ​ന്ദ​ർ​ശ​ന സ​മ​യ​ത്തി​നു ശേ​ഷം 11 ബാ​ങ്ക് ജീ​വ​ന​ക്കാ​രും ക്ഷേ​ത്ര ട്ര​സ്റ്റി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് ദി​വ​സ​വും ഭ​ണ്ഡാ​ര​ത്തി​ലെ പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​തെ​ന്നും പ്ര​കാ​ശ് ഗു​പ്ത വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment