കാസർകോട്∙ നാലു മാസം മുൻപ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. രാംപണ്ണ ഷെട്ടി, ഭവാനി ദമ്പതികളുടെ മകൻ കെ.വിവേക് ഷെട്ടി (37) ആണ് മരിച്ചത്. കടയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നെല്ലിക്കുന്ന് ഓവർബ്രഡ്ജിന് സമീപത്തെ ബേക്കറിക്കുള്ളിൽ ഇന്നലെ രാവിലെ 11 മണിയോടെ ആണ് സംഭവം.
തൊട്ടടുത്തെ കടയിൽ കൊടുത്തിരുന്ന താക്കോൽ വാങ്ങി രാവിലെ വിവേക് ബേക്കറി തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. വിവേകിന്റെ വീട്ടുകാർ കടയിൽ എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
നാലു മാസം മുൻപ് ഇയാൾക്ക് കേരള ലോട്ടറിയുടെ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധികൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഭാര്യ : ആരതി. മകൻ: ആൽവി. സഹോദരങ്ങൾ: പുനീത് ഷെട്ടി, വിദ്യ.