മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിഖില വിമൽ. ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് നിഖില. താരത്തിന്റെ കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെടുന്നത്.
അതീവ സുന്ദരിയായാണ് നിഖില ഇത്തവണയും വന്നിരിക്കുന്നത്. കലക്കൻ ലുക്കിൽ മലയാളികളുടെ മനംമയക്കുകയാണ് നടി.
പിങ്ക് കളർ ഔട്ട്ഫിറ്റിൽ തിളങ്ങുകയാണ് നടി. മി എഗൈൻ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗ്ലാമറസ് കഥാപാത്രങ്ങളോട് മുഖം തിരിച്ചിരിക്കുന്ന നടിയാണ് നിഖില.
അതിനാൽ തന്നെ അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് താരത്തെ തേടി കൂടുതലായും എത്തുന്നത്.സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിംഗാണ് നടിക്കുള്ളത്.
മോഡലിംഗിലും സജീവമാണ് നിഖില. തന്റെ വിശേഷങ്ങൾക്കൊപ്പം തന്നെ ഫോട്ടോഷൂട്ടുകളും താരം ഇൻസ്റ്റയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.