‘പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം സുനിശ്ചിതം, തോ​മ​സ് ഐ​സ​ക് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പോ​കും’: പി.സി. ജോർജ്

പ​ത്ത​നം​തി​ട്ട: സ്വ​ന്തം ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ പ​ത്ത​നം​തി​ട്ട വി​ട്ട് മ​റ്റൊ​രി​ട​ത്തും മ​ത്സ​രി​ക്കി​ല്ലെ​ന്ന് പി. ​സി. ജോ​ർ​ജ്. മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം പ​ല​രും തന്നോട് ഉ​ന്ന​യി​ച്ചു, മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ത്ത​നം​തി​ട്ട അ​ല്ലാ​തെ മ​റ്റൊ​രു മ​ണ്ഡ​ലം പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ജ​യം സു​നി​ശ്ചി​ത​മാ​ണ്. തോ​മ​സ് ഐ​സ​ക് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പോ​കും. ത​ന്‍റെ പേ​ര് കേ​ട്ട​പ്പോ​ൾ​ത​ന്നെ ആ​ന്‍റോ ആ​ന്‍റ​ണി പേ​ടി​ച്ച് മ​ണ്ഡ​ലം മാ​റ്റി ചോ​ദി​ച്ചു​വെ​ന്നും പി. ​സി. ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​ന​പ​ക്ഷം ബി​ജെ​പി​യി​ലേ​ക്ക് ല​യി​ച്ച​ത്. പി.​സി. ജോ​ർ​ജി​ന് സ്വാ​ധീ​ന​മു​ള്ള പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ​യാ​ണ് പി​സി​യു​ടെ നോ​ട്ടം. പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന കു​ടും​ബ​വോ​ട്ടു​ക​ളാ​ണ് അദ്ദേഹത്തിന്‍റെ വ​ലി​യൊ​രു പ്ര​തീ​ക്ഷ.

 

Related posts

Leave a Comment