കൊച്ചി: വിമാനത്തില്‍വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോര്‍ജ് ആണ് മരിച്ചത്.
ബഹ്റൈനില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലേക്ക് വരുമ്പോഴാണ് സംഭവം. വിമാനത്തിന് അകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്ത ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈകാതെ ബന്ധുക്കളെത്തി കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും.