ഐ​സി​സി അ​ണ്ട​ർ 19 സെ​മി ഇ​ന്നു മു​ത​ൽ

ബ്ലൂം​ഫോ​ണ്ടെ​യ്ൻ: ഐ​സി​സി അ​ണ്ട​ർ 19 പു​രു​ഷ ഏ​ക​ദി​ന ക്രി​ക്ക​റ്റ് സെ​മി ഫൈ​ന​ൽ ഇ​ന്നു മു​ത​ൽ. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഇ​ന്ത്യ ഇ​ന്ന് ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടും.

ഓ​സ്ട്രേ​ലി​യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലാ​ണ് മ​റ്റൊ​രു സെ​മി. വ്യാ​ഴാ​ഴ്ച​യാ​ണ് പാ​ക്കി​സ്ഥാ​ൻ x ഓ​സ്ട്രേ​ലി​യ സെ​മി ഫൈ​ന​ൽ. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

സൂ​പ്പ​ർ ഫോ​ർ

സൂ​പ്പ​ർ സി​ക്സ് ഗ്രൂ​പ്പ് ഒ​ന്നി​ൽ തോ​ൽ​വി അ​റി​യാ​തെ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്താ​ണ് ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​ർ സെ​മി​യി​ൽ എ​ത്തി​യ​ത്. സൂ​പ്പ​ർ സി​ക്സി​ലെ ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ അ​ഞ്ച് റ​ണ്‍​സി​നു തോ​ൽ​പ്പി​ച്ച് ഗ്രൂ​പ്പ് ഒ​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്താ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ സെ​മി പ്ര​വേ​ശം.

155 റ​ണ്‍​സി​ന് ത​ങ്ങ​ളെ പു​റ​ത്താ​ക്കി​യ ബം​ഗ്ലാ​ദേ​ശി​നെ 150ൽ ​പാ​ക്കി​സ്ഥാ​ൻ എ​റി​ഞ്ഞി​ടു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നും എ​ട്ട് പോ​യി​ന്‍റ് വീ​ത​മാ​ണ്. എ​ന്നാ​ൽ, റ​ണ്‍​റേ​റ്റി​ൽ ഇ​ന്ത്യ​ക്കാ​ണ് മു​ൻ​തൂ​ക്കം.

സൂ​പ്പ​ർ സി​ക്സ് ഗ്രൂ​പ്പ് ര​ണ്ടി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​ണ് ഓ​സ്ട്രേ​ലി​യ. ഏ​ഴ് പോ​യി​ന്‍റു​ള്ള ഓ​സ്ട്രേ​ലി​യ​യ്ക്കു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യും (ആ​റ് പോ​യി​ന്‍റ്) സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

Related posts

Leave a Comment