സോഷ്യൽ മീഡിയ സജീവമായതോടെ മൃഗങ്ങളുടെ നിരവധി ദൃശ്യങ്ങൾ നമ്മൾ കാണാറുണ്ട്. എന്നാൽ കാണുന്നവരുടെ കണ്ണിനെ ഈറനണിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ കുഞ്ഞിനെ അടക്കം ചെയ്തിരിക്കുന്ന കുഴിമാടത്തിനരികിൽ നിൽക്കുന്ന അമ്മയുടെ ചിത്രമാണ് അത്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ചിത്രം എക്സിൽ പങ്കുവച്ചിരിക്കുന്നത്. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടിയാന ചെരിഞ്ഞെന്നും സംസ്കരിച്ച കുഞ്ഞിനെ തേടി അമ്മയാന എത്തിയെന്നും സുശാന്ത പറഞ്ഞു.
‘എനിക്ക് കണ്ണുനീർ വന്നു, ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ ആനയുടെ കുഞ്ഞ് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. അമ്മ ആ കുഞ്ഞിനെ തേടി വന്നു. ജീവിതവുമായി മുന്നോട്ട് പോകാനാവുന്നതുവരെ ഇനി ദിവസങ്ങളോളം അവൾ വിഷമിക്കും. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്’എന്നും സുശാന്ത എക്സിൽ കുറിച്ചു. വൈറലായ പോസ്റ്റിന് നിരവധിപേരാണ് കമന്റുമായെത്തിയത്.
പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക