ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ദിവ്യ ഉണ്ണി വളരെ പെട്ടന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം താരം നായികയായും സഹോദരിയായും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.
എന്നാൽ ഇതിനിടെ അതുല്യ നടൻ കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ലെന്നും നടനെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ദിവ്യക്കെതിരെ പുറത്തുവന്നിരുന്നു. ഇതിന്റെ പേരിൽ നടി നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഈ വിഷയത്തിൽ വർഷങ്ങൾക്കിപ്പുറം പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
“അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാൻ. കാരണം കമന്റുകൾ തന്നെയാണ്. നമ്മൾ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മൾ ശരിയാണ് അല്ലെങ്കിൽ നമ്മൾ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതുകൊണ്ട് അതേ കുറിച്ച് പറയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ ചെയ്തതാണ്.
അദ്ദേഹത്തിന്റെ ആത്മവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാൻ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തിൽ എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല. അവർ മറുപടിയും നമ്മുടെ സമയവും അർഹിക്കുന്നില്ല. ഞാൻ നെഗറ്റീവ് കമന്റുകൾ നോക്കാറുമില്ല”, എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്.