അ​യോ​ധ്യ, കാ​ശി, മ​ഥു​ര എ​ന്നീ മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തെ ഹി​ന്ദു​സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്; യോഗി ആദിത്യ നാഥ്

ല​ക്നോ: അ​യോ​ധ്യ​ക്ക് പി​ന്നാ​ലെ കാ​ശി​യും മ​ഥു​ര​യു​മാ​ണ് ബി​ജെ​പി​യു​ടെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. അ​യോ​ധ്യ, കാ​ശി, മ​ഥു​ര എ​ന്നി​ങ്ങ​നെ മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തെ ഹി​ന്ദു​സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് യു​പി നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു.

അ​യോ​ധ്യ​യി​ല്‍ രാ​മ​നെ പ്ര​തി​ഷ്ഠി​ച്ച​പ്പോ​ൾ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​ല്ലാ​വ​രും സ​ന്തോ​ഷി​ച്ചു. വെ​റും വാ​ഗ്ദാ​നം മാ​ത്ര​മാ​യി​രു​ന്നി​ല്ല ബി​ജെ​പി​യു​ടേ​ത്. അ​ത് ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു. രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ നേ​ര​ത്തേ ത​ന്നെ ന​ട​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ അ​യോ​ധ്യ, മ​ഥു​ര, കാ​ശി എ​ന്ന​വി​ട​ങ്ങ​ളി​ലെ വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് മു​ൻ​സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ച്ച​തെന്നും അദ്ദേഹം പ​റ​ഞ്ഞു.

അ​വ​ർ അ​യോ​ധ്യ​യെ നി​രോ​ധ​ന​ങ്ങ​ളു​ടെ​യും ക​ർ​ഫ്യൂ​വി​ന്‍റേ​യും പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ന്നു. നൂ​റ്റാ​ണ്ടു​ക​ളോ​ളം അ​യോ​ധ്യ ഇ​ത്ത​രം അ​നീ​തി​ക​ൾ നേ​രി​ട്ടു. വി​ശ​ദ​മാ​യി പ​റ​ഞ്ഞാ​ൽ 5000 വ​ർ​ഷം നീ​ണ്ടു​നി​ന്ന അ​നീ​തി​യെ​ക്കു​റി​ച്ചും പ​റ​യേ​ണ്ടി വ​രു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment