പി​എസ്‌സി ​പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ ആൾമാറാട്ടം മുഖ്യ ആസൂത്രകൻ ഒളിവിൽ; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര​യി​ലെ പി​എസ്‌സി ​പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ ആ​ൾ​മാ​റാ​ട്ട​ത്തി​നു പി​ന്നി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​ൻ നേ​മം സ്വ​ദേ​ശി​യാ​യ അ​മ​ൽ​ജി​ത്താ​ണെ​ന്ന് പൂ​ജ​പ്പു​ര പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് പൂ​ജ​പ്പു​ര​യി​ലെ ചി​ന്ന​മ്മ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ നി​ന്നും പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ത്ഥി ഇ​റ​ങ്ങി​യോ​ടി​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വെ​ന്‍റ്സ് മെ​യി​ൻ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ്യോ​ഗാ​ർഥി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ മ​തി​ൽ ചാ​ടി​ക​ട​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. അ​മ​ൽ​ജി​ത്തി​ന് വേ​ണ്ടി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ യു​വാ​വാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റോ​ഡി​ൽ ബൈ​ക്കി​ൽ കാ​ത്ത് നി​ന്ന​ത് അ​മ​ൽ​ജി​ത്താ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ലാ​ണ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment