കണ്ടു… ഇഷ്ടപ്പെട്ടു…എടുക്കുന്നു; ഷോ​റൂ​മി​ൽനി​ന്നു ബൈ​ക്ക് ട്ര​യ​ൽ റ​ണ്ണി​നു വാ​ങ്ങി യു​വാ​വ് മു​ങ്ങി

വാ​ഹ​നം വാ​ങ്ങു​ന്ന​തി​നു ന​മ്മ​ൾ ഷോ​റൂ​മി​ലെ​ത്തി​യാ​ൽ ട്ര​യ​ൽ റ​ൺ നോ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​ധി​കൃ​ത​ർ വാ​ഹ​നം ന​ൽ​കാ​റു​ണ്ട്. ട്ര​യ​ൽ നോ​ക്കി​യ ശേ​ഷം വാ​ഹ​നം ന​മ്മ​ൾ തി​രി​ച്ച് ഏ​ൽ​പ്പി​ക്കാ​റുമു​ണ്ട്. എ​ന്നാ​ൽ തി​രി​ച്ച് കൊ​ടു​ക്കാ​തെ വ​ന്നാ​ലു​ള്ള അ​വ​സ്ഥ എ​ന്താ​കു​മെ​ന്ന് ചി​ന്തി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ…

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യു​വാ​വ് ബൈ​ക്ക് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പൊ​ടി​ക്കു​ണ്ടി​ലെ ബൈ​ക്ക് ഷോ​റൂ​മി​ൽ എത്തി. അവിടെ നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോകുവാണെന്ന് ധരിപ്പിച്ച് ബൈ​ക്കു​മാ​യി മു​ങ്ങി. യൂസ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ൽനി​ന്നാ​ണ് കെ​എ​ൽ58 എ​ഇ6715 യ​മ​ഹ ബൈ​ക്കു​മാ​യി 26 കാ​ര​നാ​യ യു​വാ​വ് മു​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യായിരുന്നു സം​ഭ​വം. മ​യ്യി​ൽ സ്വ​ദേ​ശി​യാ​ണെ​ന്നും പേ​ര് സ​നി​ത്ത് എ​ന്നാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് യു​വാ​വ് ഷോ​റൂ​മി​ൽ എ​ത്തി​യ​ത്. നി​ര​വ​ധി ബൈ​ക്കു​ക​ൾ നോ​ക്കി​യെ​ങ്കി​ലും യ​മ​ഹ​യു​ടെ ബൈ​ക്കാ​ണ് യു​വാ​വി​ന് ഇ​ഷ്ട​പ്പെ​ട്ട​ത്.

ഇ​ത് ട്ര​യ​ൽ റ​ൺ ന​ട​ത്ത​ണമെന്ന് യു​വാ​വ് ഷോ​റൂം ഉ​ട​മ​യോ​ട് ആ​വ​ശ്യ​പ്പ​ട്ടു. സാ​ധാ​ര​ണ ഷോ​റൂ​മി​ൽനി​ന്ന് ആ​ളു​ക​ൾ ബൈ​ക്ക് ട്ര​യ​ൽ റ​ണ്ണി​നാ​യി കൊ​ണ്ടു​പോ​കാ​റു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ യു​വാ​വി​ന് ഉ​ട​മ ബൈ​ക്ക് ന​ൽ​കി.

എ​ന്നാ​ൽ, വൈ​കു​ന്നേ​രം വ​രെ നോ​ക്കി​യെ​ങ്കി​ലും ബൈ​ക്കു​മാ​യി യു​വാ​വ് തിരികെ വ​ന്നി​ല്ല. തു​ട​ർ​ന്ന് ഷോ​റൂം ഉ​ട​മ വി​നോ​ദ് ഓ​ണ​പ്പ​റ​മ്പ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment