കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പ്രെപ്പോസൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിയയുടെ യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും ആരാധകർക്ക് പരിചിതനായ സുഹൃത്ത് അശ്വിനാണ് സർപ്രൈസായി ദിയയോട് പ്രണയാഭ്യർഥന നടത്തിയത്.
എന്നാൽ തങ്ങളുടെ പ്രെപ്പോസൽ വീഡിയോയെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ദിയ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
തനിക്ക് സാലറി ഹൈക്ക് കിട്ടി, അതിന്റെ പാർട്ടി എന്നു പറഞ്ഞാണ് അശ്വിൻ വിളിച്ചത്. ക്രീം നിറത്തിലുള്ള വസ്ത്രമാണ് തീം എന്നും ദിയ പറഞ്ഞു. ആദ്യം ഹോട്ടലിൽ വന്നപ്പോൾ തന്നെ ഡെക്കറേഷൻ താൻ കണ്ടിരുന്നു. എനിക്കുള്ളതാണോ എന്ന് സംശയമുണ്ടായിരുന്നു.
എന്നെ കണ്ടപ്പോൾ സുഹൃത്തുക്കൾ ചിരിക്കുകയും കൂടി ചെയ്തപ്പോൾ ഞാൻ എക്സൈറ്റഡായി. കണ്ണെല്ലാം കെട്ടിയപ്പോൾ പ്രെപ്പോസ് ചെയ്യാൻ തന്നാണെന്ന് തോന്നി. യെസ് പറയാൻ ഞാൻ റെഡിയായിരുന്നു. അങ്ങനെ കണ്ണ് തുറന്നു. എന്നാൽ എന്റെ മുഖം കാമറയിൽ വന്നില്ല. അതുകൊണ്ട് തന്നെ ഒന്നുകൂടി എടുക്കാൻ കാമറമാൻ പറഞ്ഞു. അങ്ങനെ വീണ്ടും വീഡിയോ റീ ക്രിയേറ്റ് ചെയ്തു. പിന്നീടുള്ള ഷോർട്ട്സ് എല്ലാം എക്സൈറ്റ്മെന്റിൽ എടുത്തതാണ്. സുഹൃത്തുക്കളും സഹായിച്ചു. അശ്വിനോട് എനിക്ക് നേരത്തെ തന്നെ ഇഷ്ടമുണ്ടായിരുന്നെന്നും ദിയ പറഞ്ഞു.