ലണ്ടന്‍: ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ കമീല രാജ്ഞി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് അടുത്ത വൃത്തങ്ങളോട് രാജ്ഞി വിവരങ്ങള്‍ പങ്കുവച്ചതായി റിപ്പോര്‍ട്ട്.
രാജാവിന്റെ ആരോഗ്യവിവരം സംബന്ധിച്ച് ജനങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങളില്‍ അദ്ദേഹം സന്തോഷവാനാണെന്നും രാജ്ഞി പറഞ്ഞു.
അടുത്തിടെയാണ് ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് രാജാവിന്റെ രോഗവിവരം ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടത്.