ആപ്പിൾ സ്റ്റോറിൽ നിന്ന് 40 ഐഫോണുകൾ മോഷ്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാപ്പകലാണ് സംഭവം. കടയിലെ ജീവനക്കാർ നോക്കി നിൽക്കെയാണ് മൂന്ന് ഡിസ്പ്ലേ ടേബിളുകളിൽ നിന്നും 40 ഐഫോണുകൾ മോഷണം പോയത്.
വേഗത്തിലെത്തി ഒരാൾ ഡിസ്പ്ലേ ടേബിളിൽ വച്ചിരിക്കുന്ന ഐഫോണുകൾ വലിച്ചെടുക്കുന്നതും തന്റെ വസ്ത്രത്തിൽ ഘടിപ്പിച്ച പ്രത്യേക അറയിലേക്ക് ഇടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഇതിൽ അത്ഭുതപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ സുരക്ഷാ അലാം ആദ്യം മുതൽ തന്നെ കേട്ടിട്ടും സുരക്ഷാ ജീവനക്കാരോ പോലീസോ ആ പരിസരത്തേക്ക് എത്തിയില്ലന്നുള്ളതാണ്.
മോഷണത്തിന് ശേഷം കള്ളൻ പുറത്തിറങ്ങുമ്പോൾ ഒരു പോലീസ് വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണാം. ഈ വാഹനവും കടന്നാണ് മോഷ്ടാവ് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുന്നത്.
This is why stores in Oakland are shutting down and why you can't have nice things. pic.twitter.com/98DLSDwRtO
— Ian Miles Cheong (@stillgray) February 7, 2024