അമ്മയുണ്ടാക്കുന്ന രുചി വേറെ എവിടെ ചെന്നാലും കിട്ടില്ല. അമ്മയുടെ കറികൂട്ടിനൊപ്പം സ്നേഹം കൂടി ചാലിക്കുന്പോൾ അതിന്റെ സ്വാദ് ഒന്നു വേറെതന്നെയാണ്. അമ്മയുടെ ഭക്ഷണം ഏറ്റവും മിസ് ചെയ്യുന്നത് ഹോസ്റ്റലിൽ താമസിക്കുന്പോഴാണ്.
ഹോസ്റ്റൽ താമസിക്കുന്നവരോട് അവിടുള്ള ഭക്ഷണത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ… പിന്നെ കൂട്ടുകാരൊന്നിച്ച് കൂടി അത് മറ്റൊരു വൈബാക്കി മാറ്റും. ഇല്ലായ്മയേയും സ്നേഹിച്ച് തുടങ്ങുന്നത് ഹോസ്റ്റലിൽ ജീവിക്കുന്പോഴാണ്.
ഇപ്പോഴിതാ തനുശ്രീ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്റെ അക്കൗണ്ടിലൂടെ ‘ഹോസ്റ്റല്‍ ജീവിതം’ എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്. നാല് ദിവസം കൊണ്ട് മൂന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ കണ്ടത്.
ഒരു കോഴിക്കറി ഉണ്ടാക്കുന്നതാണ് വീഡിയോ. ഇല്ക്ട്രിക്ക് കെറ്റില്‍ ചൂടാക്കി അതിലേക്ക് ഉള്ളിയും, മുളകും, ഇഞ്ചിയും, ഉരുളക്കിഴങ്ങും അരിഞ്ഞ് നിക്ഷേപിക്കുന്നു. പിന്നാലെ കഴുകി വൃത്തിയാക്കിയ ചിക്കനും ഇടുന്നു. തുടര്‍ന്ന് കറി തിളച്ച് വരുമ്പോള്‍ മറ്റ് മസാല കൂട്ടുകള്‍ കൂടി ഇട്ട് ഇളക്കുന്നു. ഏറ്റവും ഒടുവിലായി എല്ലാവരും വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ഹോസ്റ്റല്‍ അനുഭവം പങ്കുവച്ചുകൊണ്ട് എത്തിയത്. രാത്രികളിൽ കെറ്റിലിൽ ഞങ്ങൾ പലപ്പോഴും മാഗി ഉണ്ടാക്കുമായിരുന്നു എന്നായിരുന്നു ഒരുകാഴ്ചക്കാരന്‍ കുറിച്ചത്. ചിലര്‍ വൈദ്യുതി ബില്ലിനെ കുറിച്ച് ആശങ്കപ്പെട്ടു. ഇതിനെക്കാള്‍ സൗകര്യപ്രദം ഇലക്ട്രിക്ക് കുക്കറാണെന്ന് ചിലര്‍ ഉപദേശിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.