പത്തനംതിട്ട: പുല്ലാട് ആസ്ഥാനമായ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനംകൂടി പൂട്ടുന്നു. സ്ഥാപനത്തിനെതിരേ നൂറ്റന്പതോളം പരാതികൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തിയതോടെ പുല്ലാട് ആസ്ഥാനമായ ജി ആന്‍ഡ് ജി ഫൈനാന്‍സ് ഉടമകളാണ് കുടുംബസമേതം മുങ്ങി.
മുന്നൂറു കോടി കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചതായാണ് ലഭിക്കുന്ന കണക്കുകൾ. അരലക്ഷം മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരാണ് പണം തിരികെ ലഭിക്കാതെ വന്നതോടെ പോലീസിനെ സമീപിച്ചത്.
തെള്ളിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്സിന്റെ ഉടമ ശ്രീരാമസദനത്തില്‍ ഡി. ഗോപാലകൃഷ്ണന് നായര്‍, ഭാര്യ സിന്ധു ജി. നായര്‍, മകന് ഗോവിന്ദ് ജി. നായര്‍, മരുമകള്‍ ലക്ഷ്മി നായർ എന്നിവർക്കെതിരേ കോയിപ്രം പോലീസ് സ്റ്റേഷനിലടക്കം കേസെടുത്തു.
ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് കോയിപ്രം എസ്എച്ച്ഒ പറഞ്ഞു. കോയിപ്രം സ്റ്റേഷനിൽ മാത്രം 90 കേസുകൾ രജിസ്റ്റർ ചെയ്തു.
ജനുവരി അവസാന ആഴ്ചയിലാണ് ഇവര്‍ കുടുംബസമേതം മുങ്ങിയത്. ഡിസംബര്‍ മാസം വരെ നിക്ഷേപകര്‍ക്കു പലിശ നല്‍കിയിരുന്നു. ഇതിനു മുന്‍പുള്ള മാസങ്ങളില്‍ നിക്ഷേപം കാലാവധി പൂര്‍ത്തിയായവര്‍ തുക മടക്കി കിട്ടുന്നതിന് ഉടമകളെ സമീപിച്ചിരുന്നു. ഇവരോട് ഫണ്ട് വരാനുണ്ട് എന്ന കാരണം പറഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ സ്ഥാപനം സാമ്പത്തികപ്രതിസന്ധിയിലാണെന്ന് ശ്രുതിയുണ്ടായി. ഇതോടെ നിക്ഷേപകര്‍ തെള്ളിയൂരിലെ ആസ്ഥാനത്തേക്ക് കൂട്ടമായി എത്തി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നതോടെ ഉടമകള്‍ നിക്ഷേപകരുടെ യോഗം വിളിച്ചു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പണം പല ഘട്ടങ്ങളിലായി മടക്കി നല്‍കാമെന്നും ജനുവരി 13ന് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നിക്ഷേപത്തിന്റെ ഒരു ശതമാനംവച്ച് നൂറുമാസം കൊണ്ട് മടക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതു നിക്ഷേപകര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിമാസം മുതലിന്റെ രണ്ടു ശതമാനം വീതം തിരികെ നല്‍കാമെന്ന ധാരണയില്‍ എത്തിച്ചേര്‍ന്നു.
എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം ഉടമകള്‍ നാലു പേരും വീട്ടില്‍ നിന്ന് മുങ്ങി. രണ്ടു ജോലിക്കാര്‍ മാത്രം അവശേഷിച്ചു. ദിവസങ്ങള്‍ക്കു ശേഷം ഇവരും ഇവിടെനിന്ന് അപ്രത്യക്ഷരായി. ഗോപാലകൃഷ്ണന് നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും മറ്റൊരു ചിട്ടിക്കമ്പനി ഉടമ്ക്ക് വിറ്റ ശേഷമാണ് മുങ്ങിയിരിക്കുന്നതെന്ന് നിക്ഷേപകര്‍ പറയുന്നു. പണം നഷ്ടമാവർ ചേർന്ന് സമരസമിതി രൂപീകരിച്ചിട്ടുണ്ട്.