കൊടുങ്ങല്ലൂര്‍: പാര്‍ട്ടിപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റുചെയ്തു. ശ്രീനാരായണപുരം പോന്നിശേരി കോളനി ചെന്നറ രാമകൃഷ്ണന്റെ മകന് ബിജു എന്ന കുട്ടനെ(35)യാണ് കൊടുങ്ങല്ലൂര്‍ സിഐ പി.സി.ബിജുകുമാര്‍ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
2015 നവംബറില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ബിജു പാര്‍ട്ടിപ്രവര്‍ത്തകയെ നിരന്തരം പീഡിപ്പിച്ചത്. സംഭവം പുറത്തായതിനെതുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മുന്‍കൂര്‍ജാമ്യത്തിനു ശ്രമിച്ചെങ്കിലും ഹൈക്കോടതി ജാമ്യം തള്ളിയതിനെതുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പ്രതിയുടെ അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.