ആ ധോണിയല്ല ഈ ധോണി, ബാറ്റിനു പകരം കൈയ്യില്‍ വാളുമായി മൂന്നുനില വലിഞ്ഞുകയറിയ മുംബൈക്കാരന്‍ ധോണിക്കു കിട്ടിയത് എട്ടിന്റെ പണി

dhoni_290916പേരില്‍ മാത്രമേ ധോണിയുള്ളു. എങ്കിലും മോശമാക്കരുതല്ലോ. ഈ മുംബൈക്കാരന്റെ ചി്ത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. സംഭവം മറ്റൊന്നുമല്ല. അമ്മയെ തല്ലിയ അയല്‍വാസിയെ ആക്രമിക്കാന്‍ വാളുമായി യുവാവ് ബഹുനില കെട്ടിടത്തന്റെ മൂന്നു നില വലിഞ്ഞുകയറി. മുംബൈ ഭയാന്തറിലെ പ്ലാനിറ്റേറിയ കോംപ്ലക്‌സിലായിരുന്നു സംഭവം. റിസ്വി കോളജ് വിദ്യാര്‍ഥി ധോണി ഗോപാല്‍ (20) ആണ് പ്രതികാരദാഹിയായി മൂന്നു നില വലിഞ്ഞുകയറിയത്. വാക്കേറ്റത്തെ തുടര്‍ന്ന് അമ്മയ്ക്കു മര്‍ദനമേറ്റതാണ് ധോണിയെ പ്രകോപിപ്പിച്ചത്.

വീട്ടിലുണ്ടായിരുന്ന വാളുമായാണ് ധോണി ഗോപാല്‍ അയല്‍വാസിയായ സ്ത്രീയോട് പകരം ചോദിക്കാനെത്തിയത്. സംഭവം പന്തിയല്ലെന്നുകണ്ട അയല്‍വാസികള്‍ ധോണിക്കുമുന്നില്‍ വാതില്‍ അടച്ചു. ഇതോടെ കെട്ടിടത്തിന്റെ പാരപ്പെറ്റിലൂടെ ധോണി വലിഞ്ഞുകയറി. മൂന്നാം നിലയിലെത്തിയ ധോണിക്ക് കെട്ടിടത്തിനുള്ളിലേക്ക് കയറാനായില്ല. എന്നാല്‍ പാരപ്പെറ്റില്‍ നിന്ന് ജനാല ചില്ലുകള്‍ അടിച്ചുടച്ച ശേഷമാണ് ഇയാള്‍ നിലത്തിറങ്ങിയത്. സംഭവം വാര്‍ത്തയായതോടെ പോലീസ് എത്തി ധോണിയെ അറസ്റ്റ് ചെയ്തു.

Related posts