പേളിമാണിയേയും കുടുംബത്തെയും ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷ് അരവിന്ദും തമ്മിൽ പരിചയപ്പെടുന്നത്. അത് പിന്നീട് സൗഹൃദത്തിലേക്കും ശേഷം പ്രണയത്തിലേക്കും മാറി. പിരിയാൽ സാധിക്കില്ലെന്ന് മനസിലായതോടെ ജീവിതത്തിലും ഒന്നാകാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും.
2019ലായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. 2021 ൽ ഇരുവർക്കും ആദ്യത്തെ കൺമണിയായ നില ശ്രീനിഷ് എത്തി. നിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കുഞ്ഞ് ജനിച്ചതു മുതൽ ഇപ്പോൾ വരെയുള്ള വിശേഷങ്ങൾ പേളി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ മാസമാണ് ഇവർക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നത്. നിലയ്ക്ക് കൂട്ടായി ഒരു അനുജത്തി വന്ന സന്തോഷത്തിലാണ് കുടുംബം. ഇപ്പോഴിതാ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് താര കുടുംബം. നിതാരാ ശ്രീനിഷ് എന്നാണ് കുഞ്ഞിനു നൽകിയ പേര്. നൂല്കെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ പേളി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂര്‍ത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും വേണം’, എന്ന കുറിപ്പോടെയാണ് പേളി കുഞ്ഞിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെറ്റ് സാരി ധരിച്ച്, മുല്ലപ്പൂവ് ചൂടി, ട്രഡീഷണല്‍ ആഭരണങ്ങള്‍ അണിഞ്ഞാണ് പേളി നൂലുകെട്ട് ചടങ്ങിന് ഒരുങ്ങിയത്. സ്വര്‍ണക്കസവുള്ള മുണ്ടും ജുബ്ബയുമായിരുന്നു ശ്രീനിഷിന്റെ വേഷം. സെറ്റിന്റെ പട്ട് പാവാടയായിരുന്നു നില ധരിച്ചത്.കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.